വടകര: വാട്ടര്‍ അതോറിറ്റിയെ സ്വകാര്യവല്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വാട്ടര്‍ അതോറിറ്റി സ്റ്റാഫ്
അസോസിയേഷന് വടകര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കണമെന്നു സമ്മേളനം അഭ്യര്‍ഥിച്ചു. യൂത്ത് കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സി.നിജിന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി പ്രശാന്ത് അധ്യക്ഷത വഹിച്ചു. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് എരവില്‍, കെ.എം.വിനോദന്‍ പ്രതീഷ് പാലയാട്ട്, പി.ഇല്യാസ്, പി. ദിനേശന്, പി.കെരാധാകൃഷണന്, കെ സുരേഷ്, പി.പി ഇസ്മയില്‍,
ടി.ഹാരിസ്, എന്‍.പി.ഷീബ, രതിന് രാജ് എന്നിവര്‍ പ്രസംഗിച്ചു.

ടി.ഹാരിസ്, എന്‍.പി.ഷീബ, രതിന് രാജ് എന്നിവര്‍ പ്രസംഗിച്ചു.