കൈനാട്ടി: ചോറോട് മുട്ടുങ്ങല്‍ താഴെകൊയിലോത്ത് ശ്രീ ഭഗവതിക്ഷേത്രത്തിലെ തിറമഹോത്സവത്തിന് കൊടിയേറി. ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തില്‍ കാരണവര്‍ കെ.ബാലന് കൊടിയേറ്റം നിര്‍വഹിച്ചു. ഇതോടെ മൂന്ന് ദിവസത്തെ ഉത്സവത്തിന് ആരംഭം കുറിച്ചു. ഇനി ആഘോഷത്തിമിര്പ്.
ഇന്ന് (ബുധന്‍) വൈകിട്ട് അഞ്ചുമണിക്ക് നിവേദ്യം വെപ്പ്, 6 30ന് ദീപാരാധനയും പൂജയും, രാത്രി 9.30ന് ഗുളിയന്‍ വെള്ളാട്ടം, 10.30 കുട്ടിച്ചാത്തന് വെള്ളാട്ടം, 11.15ന് ഘണ്ഠാകര്‍ണന്‍ വെള്ളാട്ടം, വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ഇളനീര് വരവ്, വൈകുന്നേരം 6.30ന് ദീപാരാധന, 7 മണിക്ക് ഗുളികന് വെള്ളാട്ടം, 7.30ന് തണ്ടാന്‍ വരവ്, 7 45 ന് നിവേദ്യം വരവും പൂക്കലശവും, 10.30ന് അസുരപുത്രന്‍ വെള്ളാട്ടം, 11:45ന് കുട്ടിച്ചാത്തന് വെള്ളാട്ടം, 27-ാം തിയതി വെള്ളിയാഴ്ച കാലത്ത് മൂന്നുമണിക്ക് ഘണ്ഠാകര്‍ണന്‍ ദൈവത്തിന് ഗുരുതിതര്‍പ്പണവും വെള്ളാട്ടവും, 4.30ന് ഗുളികന് വെള്ളാട്ടം, അഞ്ചുമണിക്ക് കുട്ടിച്ചാത്തന് തിറ, ഒന്‍പതിന് പാണ്ടിമേളം, പത്തുമണിക്ക് ഘണ്ഠാകര്‍ണന്‍ തിറ, 11 ന് കാരണവര്തിറ 12 മണിക്ക് പ്രസാദ് ഊട്ട്, 2.30ന് അകംകൂട്ടല്.