മലയാളിയുടെ സ്വകാര്യഅഹങ്കാരമായ എംടി എന്ന കലയുടെ പെരുന്തച്ചന് മാഞ്ഞുപോവുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ
പ്രതിഭാധനന് മലയാളിക്ക് സമ്മാനിച്ചത് സാംസ്കാരിക സാഹിത്യ സമ്പന്നതയാണ്. കാലപ്രവാഹത്തില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ മലയാളി തലകുനിക്കുന്നു.
കഥയും നോവലും കവിതയായ് ഒഴുകുന്ന പ്രതിഭാസമൃദ്ധിയാണ് എംടിയുടെ സവിശേഷത. കാലം അനുഗ്രഹിച്ചു നല്കിയ ശൈലിയും പദപ്രയോഗങ്ങളും അത്യത്ഭുതമായ കൈവഴക്കവും അനുപമമായ പ്രജ്ഞാഭാവനാബോധവും ചേര്‍ത്തുവെയ്ക്കുന്നതാണ് എംടിയുടെ എല്ലാ കൃതികളും. കാഥികന് തന്നെ കലയായ് മാറുന്ന സ്ഥൂലപൂര്ണിമ ഈ എഴുത്തിനുണ്ട്. ഭാവിതലമുറയ്ക്ക് പ്രകാശം ചൊരിഞ്ഞ് കൈപിടിച്ചാനയിച്ച ഗുരുവാണ് എംടി. ഇന്നറിയപ്പെടുന്ന എഴുത്തുകാരില്‍ എത്രയോ പേര് ആ ആചാര്യന്റെ പരിഗണനയ്ക്ക് പാത്രമായി. കരുതലും വാത്സല്യവും തനിക്ക് ശേഷവും നിലനില്ക്കണമെന്ന സാഹിത്യ പ്രതിബദ്ധതയും
കൊണ്ടുകൂടിയായിരുന്നു അത്.
എംടി എഴുതുന്നത് ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കാന്‍ ഒരുതലമുറ തന്നെ കാത്തിരുന്നു. കേരളത്തിലെ സാമൂഹിക വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകളിലൂടെ ഇതള്‍ വിരിഞ്ഞത്. ആത്മകഥാംശമാണ് പലതും. പ്രണയവും പ്രണയഭംഗവും ആശയും നിരാശയുമെല്ലാം അദ്ദേഹം അക്ഷരങ്ങളിലൂടെ ആവാഹിച്ചു.
പുസ്തകങ്ങള്‍ കാണാന്‍കിട്ടാത്ത പ്രദേശത്തു നിന്നാണ് എഴുത്തിനോട് മോഹം തോന്നിയത്. എങ്ങനെയാണ് ഞാന്‍ എഴുത്തുകാരനായത് എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും അല്‍ഭുതമാണ് തോന്നുന്നതെന്ന് എംടി പറഞ്ഞിട്ടുണ്ട്. രഹസ്യമായി കവിതകളെഴുതാന്‍ തുടങ്ങിയപ്പോള്‍ കവിത വഴങ്ങുന്നില്ല എന്ന് നിരാശയോടെ തിരിച്ചറിഞ്ഞാണ് കഥാലോകത്തേക്ക് വഴിമാറി നടന്നത്. ആ നടത്തം ലോകത്തോളം വളരാന്‍ എംടിക്കു വഴി കാണിച്ചു. എംടിക്ക് മലയാളസാഹിത്യത്തിന്റെ മുന്‍നിരയില്‍ സ്ഥാനം
നേടിക്കൊടുത്തത് 1958 ല്‍ പുറത്തു വന്ന ‘നാലുകെട്ട്’ എന്ന നോവലാണ്. കാലക്രമേണ എം.ടി എന്ന രണ്ടക്ഷരം മലയാളസാഹിത്യത്തിലെ മായാമുദ്രയായി മാറി.