വടകര: എംഇഎസ് കോളജ് എന്‍എസ്എസ് സപ്തദിന ക്യാമ്പ് പാറക്കടവ് ഗവ.യുപി സ്കൂളില്‍ പുരോഗമിക്കുന്നു. വിവിധ സേവന
പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് വളണ്ടിയര്‍മാര്‍. കോളജ് പ്രിന്‍സിപ്പള്‍ ഇ.കെ.അഹമദ് ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുല്ല ഹാജി, എം.ഉസ്മാന്, ബി.പി.മൂസ, അബ്ദുറഹ്മാന് പഴയങ്ങാടി, റഫീഖ് പരിപ്പങ്ങാട്ട്, ഹാജറ ചെറൂണിയില്‍, ബാലന്.ടി.പി, ജയന് കയനാട്ടത്ത്, പി.പി.അനൂപ്, യു.പത്മകുമാര്‍, ഫൗസിയ ആരിഫ്, മുഹമ്മദ് ഷാമില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് അംഗങ്ങള്‍ നടത്തുന്ന പാറക്കടവ് പുഴയോര നവീകരണ പ്രവൃത്തി കണ്‍വീനര്‍ അബദുറഹ്മാന്‍ പഴയങ്ങാടിയും ഉമ്മത്തൂര്‍ ഹൈസ്കൂളിലേക്കുള്ള നൊച്ചോളി നടപ്പാത പുനരുദ്ധാരണ പ്രവൃത്തി ബി.പി.മൂസയും ഉദ്ഘാടനം ചെയ്തു.
