മരുതോങ്കര: കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ചങ്ങാതിക്കുട്ടം
സംഘടിപ്പിച്ചു. ക്രിസ്റ്റി ജോസഫിന്റെ വീട്ടിലാണ് കുട്ടികള്‍ ചങ്ങാതിക്കൂട്ടമായി ക്രിസ്റ്റിയെ കാണാനെത്തിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വീട്ടില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് സന്തോഷം പങ്കിടുന്ന പരിപാടിയാണ് ചങ്ങാതിക്കൂട്ടം. കേക്ക് മുറിച്ച് ആഘോഷം മധുരതരമാക്കി. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് സജിത്ത് ഉദ്ഘാടനം ചെയ്തു. ബിപിസി പവിത്രന് അധ്യക്ഷത വഹിച്ചു. റവ. ഫാദര്‍ സബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, കെ.സി. ബാബുരാജ്, സിസ്റ്റര്‍ ടെല്‍ന, കെ.പി.ബിജു, ടി.ഐ.ഷൈബി, ഷാജി സെബാസ്റ്റ്യന്‍, പ്രയസി തോമസ്, സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.
