ചെമ്മരത്തൂര്‍: ആര്യന്നൂര്‍ പാറയുള്ള പറമ്പത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച. പുറത്തെ ഭണ്ഡാരത്തിന്റെ
പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നിരിക്കുന്നത്. ഉത്സവത്തിനു മുന്നോടിയായി ഭണ്ഡാരം തുറക്കാനിരിക്കെയാണ് മോഷണം. പതിനയ്യായിരത്തിലേറെ രൂപ നഷ്ടപ്പെട്ടെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നു കരുതുന്നു. സന്ധ്യയോടെയാണ് ഇക്കാര്യം നാട്ടുകാരറിയുന്നത്. അമ്പലത്തില്‍ ജപിക്കാനെത്തിയ സ്വാമിമാരാണ് ഭണ്ഡാരം കവര്‍ച്ച ചെയ്ത നിലയില്‍ കാണുന്നത്. പിന്നീട് പരിസരവാസികളും ക്ഷേത്രഭാരവാഹികളുമെത്തി. മോഷണം സംബന്ധിച്ച് വടകര പോലീസില്‍ പരാതി നല്കി.