കോഴിക്കോട്: വിഖ്യാത സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വീടായ
സിതാരയില്‍ എത്തിച്ചു. അര്‍ധരാത്രിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും അന്ത്യചുംബനം നല്കി. രാത്രി വൈകിയും പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് വീട്ടിലേക്ക് എത്തുന്നത്.
മന്ത്രിമാരായ എ.കെ.ശശീന്ദ്രന്, വി.അബ്ദുറഹ്മാന്, ഷാഫി പറമ്പില്‍ എംപി, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം.സ്വരാജ്, എം.എന്‍ കാരശ്ശേരി, കോണ്‍ഗ്രസ് നേതാക്കളായ പി എം നിയാസ്, കെ സി അബു എന്നിവര്‍ വീട്ടിലെത്തി. വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ
കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.