വടകര: കേരള സര്‍ക്കാറിന്റെ കെജിസിഇ എഞ്ചിനീയറിംഗ് കോഴ്സുകള്‍ നടത്തിവരുന്ന വടകര കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (സിടെക്) രണ്ടാം വാര്‍ഷികാഘോഷം സംഘം പ്രസിഡന്റ് അഡ്വ: സി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. ഫ്ളവേഴ്സ് കോമഡി ഉത്സവ് താരം സഫീര്‍ മുഖ്യാതിഥിയായി. കോളജ് യൂനിയന്‍ ഉദ്ഘാടനം ഭരണ സമിതി അംഗം ബിജുല്‍ ആയാടത്തില്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റീജ പറമ്പത്ത്, സംഘം വൈസ് പ്രസിഡന്റ് എന്‍.കെ.രവീന്ദ്രന്, സെക്രട്ടറി കെ.റീജ, ഭരണ സമിതി അംഗങ്ങളാ സി.ഗിരീഷ്, സുബിത് സി.കെ,
ആയിഷ റിസ്ന, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കിഷോര്‍ കാന്ത്, സാരംഗ് സി കെ, നിത്യ സത്യനന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

