വടകര: ചോറോട് ഈസ്റ്റ് കേന്ദ്രമായി രൂപം നല്കിയ വോയ്സ് ഓഫ് ചോറോട് എന്ന സംഘടനയുടെ ഉദ്ഘാടനം ഡിസംബര്‍ 28
ശനിയാഴ്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി നര്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഈ സംഘടന സംഗീതം, നൃത്തം, സ്പോര്‍ട്സ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നിനെതിരെ പോരാടുക കൂടി ചെയ്യുമെന്ന് ഇവര്‍ വ്യക്തമാക്കി. ലോക കേരള സഭ മെമ്പര്‍ എം.കെ.ബാബു, മിസ്റ്റര്‍ ലൈറ്റ് ചെയര്മാന് രാജന് നമ്പ്യാര്‍, അഡ്വ. സി.വത്സലന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. വടകര താലൂക്കാണ് ഇതിന്റെ പ്രവര്‍ത്തന മേഖല.
ശനിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പുതുച്ചേരി അസംബ്ലി സ്പീക്കര്‍ ആര്.ശെല്‍വം, ചോറോട് പഞ്ചായത്ത്
പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്, സംഗീതജ്ഞന് വിദ്യാധരന്, വി.ടി.മുരളി, ദീപു കൈതപ്രം എന്നീ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രശസ്ത ഗായിക ഗായകന്മാരോടൊപ്പം വോയ്സ് ഓഫ് ചോറോടിന്റെ കലാകാരന്മാര് അവതരിപ്പിക്കുന്ന സുവര്‍ണഗീതങ്ങള്‍ സംഗീത പരിപാടിയുമുണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരികളായ അഡ്വ.സി.വത്സലന്‍, എം.കെ.ബാബു, പ്രസിഡന്റ് ടി.കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.വത്സന്, കെ.സുനി, വി.ഷൈനേഷ് എന്നിവര്‍ പങ്കെടുത്തു.