വടകര: ബഹു ഭാഷാ പണ്ഡിതനും വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ അധ്യാപകനുമായിരുന്ന ‘പണ്ഡിതരത്നം’
ഗോവിന്ദമാരാരുടെയും മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ഥം വിട്ടുകൊടുത്ത് മാതൃകയായ അധ്യാപികയും അക്ഷരശ്ലോക വിദഗ്ധയുമായിരുന്ന കെ കാര്‍ത്യായനിയുടെയും സ്മരണക്കായി മാരാര്മാസ്റ്റര് ആന്‍ഡ് കാര്‍ത്യായനി ടീച്ചര്‍ സ്മാരക ട്രസ്റ്റ് വര്‍ഷം തോറും നല്‍കിവരുന്ന 15000 രൂപയുടെ അക്ഷരോപഹാരം ഇത്തവണ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക് സമര്‍പിക്കും. ബുധന്‍ പകല്‍ നാലിന് തുഞ്ചന്‍ ലൈബ്രറി ഹാളില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അക്ഷരോപഹാര സമര്പണം ഉദ്ഘാടനം ചെയ്യും.
