നാദാപുരം: പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ യുവാവിന് എഴുപത്തിയാറര വര്‍ഷം കഠിന തടവും
1,53,000 രൂപ പിഴയും ശിക്ഷ. അഴിയൂരിലെ തയ്യില്‍ അഖിലേഷിനെയാണ് (36) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. വിവരം കുട്ടിയുടെ അമ്മ അറിഞ്ഞതോടെ ഇയാള്‍ വീട് വിട്ട് പോയി. തുടര്‍ന്ന് മാതാവ് ചോമ്പാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിഐ ബി.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസക്യൂഷന് വേണ്ടി പബ്ലിക്് സ്പെഷല്‍ പ്രോസക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
