വടകര: ജീവകാരുണ്യ വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏഴു വര്‍ഷം പിന്നിട്ട പതിയാരക്കര പ്രിയദര്‍ശിനി
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന് (ചൊവ്വ) വൈകിട്ട് 6 മണിക്ക് ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജീവ് ഗാന്ധി മെമ്മോറിയല്‍ റീഡിംഗ് റൂം ആന്റ് ലൈബ്രറി എഴുത്തുകാരന് കല്പറ്റ നാരായണനും മൗലാനാ അബുല്‍ കലാം ആസാദ് മെമ്മോറിയല്‍ ഹാള്‍ മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ലയും ഉദ്ഘാടനം ചെയ്യും. മറിമായം ഫെയിം ഉണ്ണിരാജ മുഖ്യാതിഥിയായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
പതിയാരക്കര ചങ്ങാരത്ത് മുക്കില്‍ മുപ്പത് ലക്ഷം രൂപ ചെലവില്‍ പണിത കെട്ടിടം ആധുനിക സംവിധാനത്തോടെയുള്ള സേവന സ്ഥാപനമാക്കി മാറ്റുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.വാഹിദ്, സെക്രട്ടറി പി.കെ.രനീഷ്, ട്രഷറര്‍ എം.സുരേഷ്ബാബു, വി.വി.അബ്ദുള്‍സലാം
എന്നിവര്‍ പങ്കെടുത്തു.