
രാത്രിയായതിനാല്‍ കൂടുതല്‍ പരിശോധനക്ക് നില്‍ക്കാതെ പകല്‍ നേരത്തേക്ക് മാറ്റിയ പോലീസ് ഇന്ന് വിശദമായ പരിശോധനയിലേക്ക് നീങ്ങി. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് തുടങ്ങി എല്ലാ സജ്ജീകരണങ്ങളുമായാണ് പരിശോധന. വാഹനത്തില്‍ സിസിടിവി സംവിധാനമുള്ളത് അന്വേഷണത്തിന് സഹായകമാവുമെന്നു കരുതുന്നു.
പൊന്നാനി കേന്ദ്രമായ ഫ്രണ്ട്ലൈന് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ കാരവനിലാണ് ഡ്രൈവര്‍ മനോജ്, ജീവനക്കാരന് ജോയല്‍

കണ്ടെത്തിയത്.
കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയ കാരവന് തിങ്കളാഴ്ച ഉച്ചക്കു മുമ്പ് പൊന്നാനിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തി ഉറങ്ങിയതാവാമെന്ന് കരുതുന്നു. വാഹനത്തിലെ പാര്‍ക്ക് ലൈറ്റുകള്‍ ഓണായ നിലയിലാണ്. റോഡരികില്‍ ഒതുക്കി നിര്‍ത്തിയതിനാല്‍ വാഹനത്തെ ആരും അത്രമാത്രം ശ്രദ്ധിച്ചിരുന്നില്ല. രണ്ട് പേര് മരിച്ചെന്ന വിവരം വന്നതോടെ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. റൂറല്‍ എസ്പി പി.നിധിന് രാജ് ഉള്‍പെടെയുള്ള ഉന്നത പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.