പുറമേരി: അരൂര്‍ നീളന്‍ പാറ ഖനനവുമായി ബന്ധപ്പെട്ട് പ്രാദേശവാസികളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകക്ഷി
നേതാക്കള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മിക്ക് നിവേദനം നല്കി. സര്‍വ കക്ഷി പ്രതിനിധികളായ എ.പി.മുനീര്‍, എം.എ.ഗഫൂര്‍, ടി.കെ.രാഘവന്, പി.കെ.ചന്ദ്രന്, ടി.കെ.രാജന്, കളത്തില്‍ ബാബു, ടി.സജീവന്, ഡോ: രമ്യ കറിക്കീറിയില് എന്നിവരുടെ നേതൃത്വത്തിലാണ് പ്രസിഡന്റിനെ കണ്ടത്. ക്വാറി വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടക്കുന്നതായാണ് സര്‍വകക്ഷി പ്രതിനിധികളുടെ പരാതി.
