കണ്ണൂര്‍: ട്രെയിന്‍ കടന്നുപോകുന്നതിനു മുന്‍പ് പാളത്തികപ്പെട്ട മധ്യവയസ്കന് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ പന്നേന്‍പാറയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വീണ ആളോട് സമീപത്തുണ്ടായിരുന്നവര്‍ ട്രെയിന്‍ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഇയാള്‍ക്ക് പെട്ടെന്ന് എഴുന്നേല്ക്കാന് കഴിഞ്ഞില്ല. മുകളിലൂടെ ട്രെയിന്‍ കടന്നുപോയതിനുശേഷം ഒരു കൂസലുമില്ലാതെ എഴുന്നേറ്റ മധ്യവയസ്കന് ട്രാക്കിലൂടെ നടന്നുപോകുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
പന്നേന്‍പാറയിലെ പവിത്രനാണ് കഥാനായകന്. ഫോണ്‍ ഉപയോഗിച്ച്കൊണ്ട് നടന്നതിനാല്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിച്ചില്ലെന്ന് പവിത്രന് പറയുന്നു. മദ്യപിച്ചിട്ടല്ല. ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് ഓടി മാറാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ട്രാക്കില്‍
തന്നെ കമിഴ്ന്ന് കിടന്നത്. മദ്യപിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും പവിത്രന് പറഞ്ഞു.
ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പന്നേന്‍പാറ റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവമുണ്ടായത്. കണ്ടവരെല്ലാം തലയില്‍ കൈവെച്ച അവസ്ഥ. അതിവേഗത്തില്‍ പോകുന്ന ട്രെയിനിനടിയില്‍ ഇയാള്‍ എങ്ങനെ പെട്ടുപോയെന്നാണ് എല്ലാവരും ചിന്തിച്ചത്. സ്കൂള്‍ ബസിലെ ക്ളീനറായി ജോലി ചെയ്യുന്ന പവിത്രന് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ട്രെയിനിന്റെ മുന്നില്‍ പെടുന്നത്. എല്ലാ ദിവസവും താന്‍ ഇതേ വഴിയിലൂടെയാണ് നടന്നുപോകാറുള്ളതെന്നും എന്നാല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് തനിക്ക് ഈ അബദ്ധം പറ്റിപോയതെന്നും പവിത്രന് കൂട്ടിച്ചേര്‍ത്തു.
ട്രെയിനിന്റെ ഹോണ്‍ കേട്ടപ്പോഴാണ് പാളത്തിലൂടെ നടക്കുകയായിരുന്ന പവിത്രന് മൊബൈല്‍ ഫോണ്‍ താഴെ വെച്ച് കിടന്നത്. ട്രെയിനിന്റെ 4 ബോഗികള്‍ പാസ് ചെയ്ത് പോയതിന് ശേഷമാണ് നാട്ടുകാരനായ ശ്രീജിത്ത് തന്റെ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്.