കോഴിക്കോട്: ബീവറേജസ് കോര്‍പറേഷനില്‍ നിന്നു റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന നാമമാത്രമായ പെന്ഷന്
തുക വര്‍ധിപ്പിച്ച് പതിനായിരം രൂപയെങ്കിലും ആക്കണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയര്മാന് കെ ബാലനാരായണന്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന് കോരപ്പറ്റ അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, സി കെ ഗിരീഷ് കുമാര്‍, സോമന് തിരുത്തോന, കെ.ശിവശങ്കരന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സോമന് തിരുത്തോന (പ്രസിഡന്റ്)
ടി ബാലഷ്ണന് (വൈസ് പ്രസിഡണ്ട്), കെ.രാധാകൃഷ്ണന് (ജനറല്‍ സെക്രട്ടറി), സുരേന്ദ്രന് കാടാശ്ശേരി (സെക്രട്ടറി), സ്കറിയ ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ടി ബാലഷ്ണന് (വൈസ് പ്രസിഡണ്ട്), കെ.രാധാകൃഷ്ണന് (ജനറല്‍ സെക്രട്ടറി), സുരേന്ദ്രന് കാടാശ്ശേരി (സെക്രട്ടറി), സ്കറിയ ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.