കല്പറ്റ: വയനാട്ടിലെ മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് യുവാവ് മരിച്ചു. കുറ്റ്യാടി മേലിയേടത്ത് ഷെബീര്‍
(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മീനങ്ങാടി പാതിരിപാലത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചത്. ഷെബീറിന്റെ ഒപ്പം കാറിലുണ്ടായിരുന്ന ഷാഫി, യൂനുസ്, സഹല്‍ എന്നിവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ സഞ്ചരിച്ചിരുന്ന ദിശയില്‍ തന്നെയായിരുന്നു ലോറിയും. നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുറ്റ്യാടിയില്‍നിന്ന് ഊട്ടിയിലേക്ക് പോകുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്. ബോര്‍വെല്‍ സാമഗ്രികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്
