വടകര: ജനുവരി 29,30,31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി
പണിക്കോട്ടിയില്‍ നാളെ (ചൊവ്വ) വോളി മേള. ഐക്യകേരള ഗ്രൗണ്ടില്‍ വൈകുന്നേരം നാലു മുതല്‍ നടക്കുന്ന വോളി മേളയില്‍ ജില്ലയിലെ ആറു ടീമുകള്‍ മാറ്റുരക്കും. സിപിഎം ജില്ലാ കമ്മിറ്റിഅംഗം പി.കെ.ദിവാകരന് ഉദ്ഘാടനം ചെയ്യും. വോളിബ്രദേഴ്സ് പുറങ്കര, ബ്രദേഴ്സ് മേമുണ്ട, ഐക്യകേരള പണിക്കോട്ടി, അല്‍സമ ടൂര്‍സ് & ട്രാവല്‍സ്, വോളി അക്കാദമി കല്ലേരി, ഐപിഎം അക്കാദമി വടകര എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. മുന്‍ ഇന്ത്യന്‍ നേവി കൊച്ച് വി.എം.ഷിജിത്ത് സമ്മാനദാനം നിര്‍വഹിക്കും. വനിത പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും. പണിക്കോട്ടി ഐക്യകേരളയിലൂടെ ഉയര്‍ന്നുവന്ന യുവതാരങ്ങളെ ചടങ്ങില്‍ അനുമോദിക്കും.
മേളയുടെ നടത്തിപ്പിന് ടി.കെ.പ്രകാശന് ചെയര്‍മാനും വി.കെ.പ്രദോഷ് കണ്‍വീനറുമായി 51 അംഗ കമ്മിറ്റി രംഗത്തുണ്ട്.

മേളയുടെ നടത്തിപ്പിന് ടി.കെ.പ്രകാശന് ചെയര്‍മാനും വി.കെ.പ്രദോഷ് കണ്‍വീനറുമായി 51 അംഗ കമ്മിറ്റി രംഗത്തുണ്ട്.