വടകര: കരിമ്പനപ്പാലത്ത് ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേര് മരിച്ച നിലയില്‍. ഇന്ന് രാത്രി
എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കെഎല്‍ 54 പി 1060 നമ്പര്‍ കാരവനിലാണ് രണ്ടു പുരുഷന്മാരുടെ
മൃതദേഹമുള്ളത്. ഒരാളുടെ മൃതദേഹം വാതിലിനോട് ചേര്‍ന്നും രണ്ടാമത്തേയാളുടേത് മറ്റൊരു ഭാഗത്തുമായാണുള്ളത്. ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. വാഹനത്തിന്റെ മാനേജറുടെ വടകരയിലെ സുഹൃത്തു വന്ന്
നോക്കിയപ്പോഴാണ് വാതിലിനോട് ചേര്‍ന്ന് ഒരാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അദ്ദേഹം പോലീസില്‍ അറിയിച്ചതു പ്രകാരം വടകര പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. മരിച്ചത് ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. സ്റ്റേഷന് ഓഫീസര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങി. വിവരമറിഞ്ഞ് നിരവധി പേരെത്തി.