വടകര: കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. മലപ്പുറം
വണ്ടൂര്‍ വാണിയമ്പലം പരിയാരത്ത് മനോജ്, കണ്ണൂര്‍ തട്ടുമ്മല്‍ പറശ്ശേരില്‍ ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്നാണ് പോലീസ് നല്കുന്ന വിവരം. പൊന്നാനിയില്‍ കാരവന് ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.
ഇന്നലെ മുതല്‍ വാഹനം കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ്
പ്രാഥമിക നിഗമനം. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷമേ മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്നു മാറ്റുകയുള്ളൂ.

ഇന്നലെ മുതല്‍ വാഹനം കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ്
