മാഹി: പുത്തലം ബ്രദേഴ്സ് സഘടിപ്പിച്ച സുരന് മാസ്റ്റര്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാഹി
എസ്എംഎഫ്എ (സുധാകരന് മാസ്റ്റര്‍ ഫുട്ബോള്‍ അക്കാദമി) ചാമ്പ്യന്മാരായി. ഉത്തരമലബാറിലെ പ്രമുഖ ഫുട്ബോള്‍ അക്കാദമികള്‍ മത്സരിച്ച ടൂര്‍ണമെന്റിന്റെ വാശിയേറിയ കലാശക്കളിയില്‍ എസ്എഎന്‍ തിരൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എസ്എംഎഫ്എ വിജയകിരീടം ചൂടിയത്.
എസ്എംഎഫ്എയുടെ ജീവന് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസങ്ങളിലായി മാഹി മൈതാനിയില്‍ നടന്ന ടൂര്‍ണമെന്റ് ഫുട്ബോള്‍ പ്രേമികളില്‍ ആവശം വിതറി.
ജേതാക്കളായ മാഹി എസ്എംഎഫ്എയുടെ ഹെഡ് കോച്ച് സലീം സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി.സുനില്‍കുമാറില്‍
നിന്ന് സുരന് മാസ്റ്റര്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി ഏറ്റുവാങ്ങി. പുത്തലം ബ്രദേഴ്സ് ചെയര്മാന് നിധിന് വിശ്വനാഥന് ചടങ്ങില്‍ സംബന്ധിച്ചു.