തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. സാമൂഹികസുരക്ഷ, ക്ഷേമനിധി പെന്ഷന്
ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷനാണ് അനുവദിച്ചത്. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. ഈ സര്‍ക്കാര്‍ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി അനുവദിച്ചത്. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്ഷന് വിതരണം ചെയ്തിരുന്നു.
