കോട്ടപ്പള്ളി: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ.കരുണാകരന്റെ പതിനാലാം ചരമവാര്‍ഷികം കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി
ആചരിച്ചു. ഇതിന്റെ ഭാഗമായി ലീഡര്‍ അനുസ്മരണവും മാനവ ഐക്യ പ്രതിജ്ഞയും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം കെ നാണു അധ്യക്ഷത വഹിച്ചു. നിടുംകുനി രാജന്, വി പി കുമാരന്, സുധീഷ് കോമത്ത്, വി കെ സതീശന്, ഒ കെ ഷാജി, സി കെ കുഞ്ഞിക്കണ്ണന്, സി കെ അനീഷ്, കെ പി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.
