നാദാപുരം: കളി സ്ഥലം നിര്‍മിക്കാന്‍ തുക കണ്ടെത്തുന്നതിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് തെരുവമ്പറമ്പ് ശാഖ സംഘടിപ്പിച്ച കേരള
ഹെവി വെയിറ്റ് വടം വലി മത്സരം ആവേശമായി. വിവിധ ജില്ലകളില്‍ നിന്നായി 10 ഹെവി വെയിറ്റ് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ വീരന് ഫൈറ്റേഴ്സ് സ്പോണ്സര് ചെയ്ത അലയന്‍സ് എളമക്കര ഒന്നാം സ്ഥാനവും ടീം പുഞ്ചിരി മുക്ക് സ്പോന്സര് ചെയ്ത മിഡില്‍ ഈസ്റ്റ് മലപ്പുറം രണ്ടാം സ്ഥാനവും നേടി.
മത്സരം കാണാന്‍ ജില്ലക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങളാണ് ഒഴുകി എത്തിയത്. വൈകിട്ടോടെ ലൂളി ഗ്രൗണ്ടും പരിസരവും ജന നിബിഢമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബത്തോടൊപ്പമാണ് ആളുകള്‍ വടം വലി കാണാന്‍ എത്തിച്ചേര്‍ന്നത്. ആറായിരം ആളുകള്‍ക്ക് ഇരിക്കാനുള്ള ഗാലറി ഒരുക്കിയിട്ടും ജനങ്ങളുടെ കുത്തൊഴുക്കായതിനാല്‍ ഗാലറിക്ക് പുറത്ത് സജ്ജമാക്കിയ എല്‍ഇഡി സ്ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവ സംരംഭകന് ടി വി പി മുഹമ്മദലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാദാപുരം പ്രൊബേഷന്‍ എസ്ഐ സി.അരുണ്‍ മുഖ്യാതിഥിയായി. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ഹാരിസ്, കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്.നാസര്‍, റഫീഖ് മാംഗോ, ഇ.കുഞ്ഞാലി,
റിയാസ് ലൂളി, സജീര്‍ പൊയ്ക്കര, അന്‍സാര്‍ കൊല്ലാടന്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കക്കംവെള്ളി, ജനറല്‍ സെക്രട്ടറി എ.കെ.ശാക്കിര്‍, പി.നംഷി മുഹമ്മദ്, ശരീഫ് കളത്തില്‍, പി കെ സജീര്‍ എന്നിവര്‍ പ്രസംഗിച്ചു.