മാഹി: ബൈപ്പാസില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യാത്രികന് മരിച്ചു. ഒളവിലം കോമത്ത് ഗോകുല്‍ രാജാണ് (28)
മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം. പാറാല്‍ ഭാഗത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. തലശ്ശേരിയിലെ റോയല്‍ എന്‍ഫീല്‍ഡ് ജീവനക്കാരനാണ്. അച്ഛന്: ബാബുരാജ്. അമ്മ: ശ്രീലത. സഹോദരന്: അതുല്‍ജിത്ത്.
