വടകര: ചോറോട് പുഞ്ചിരിമില്‍ മീത്തലാടത്ത് ക്ഷേത്രത്തിനു സമീപം അയല്‍ക്കൂട്ട സംരക്ഷണ സമിതി രജത ജൂബിലി
ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ സമാപന ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ.മധുസൂദനന് നിര്‍വഹിച്ചു. പ്രസിഡന്റ് പി കെ ഗംഗാധരന് അധ്യക്ഷത വഹിച്ചു. വയോധികരായ അയല്‍ക്കൂട്ടം മെമ്പര്‍മാരെ ചടങ്ങില്‍ ആദരിച്ചു. അടുവാറി ചന്ദ്രന്, കെ.ടി.വിശ്വനാഥന്, ജയരാജന് കുന്നിയുളളതില്, കുന്നിയുള്ളതില്‍ രവീന്ദ്രന്, ചെനേങ്കി ബാലകൃഷ്ണന്, എണാത്തൂര് രാജേഷ്, എണാത്തൂര് സോമശേഖരന്‍, രാജീവന് എം എം, ദിനേശന് കൂറ്റാരിമീത്തല്, മൊയ്തു വി പി, സദാനന്ദന് കുന്നിയുള്ളതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് കെ ടി പത്മനാഭന് സ്വാഗതവും സുരേഷ് ബാബു പുതിയോട്ടില്‍ നന്ദിയും പറഞ്ഞു. വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ സോമന് ലഹരിക്കെതിരെ ബോധവല്കരണ ക്ലാസെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
