വടകര: വടകരയിലെ പ്രമുഖ വിദ്യാലയങ്ങളില്‍ ഒന്നായ റാണി പബ്ലിക് സ്കൂളിന് 28 വയസ്. വാര്‍ഷികാഘോഷം വിവിധ
കലാപരിപാടികളോടെ അരങ്ങേറി. സിനിമാ സംവിധായകനും പൂര്‍വ വിദ്യാര്‍ഥിയുമായ എം.സി.ജിതിന് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥിയും പ്രശസ്ത റേഡിയോളജിസ്റ്റുമായ ഡോ: വിഷ്ണു പ്രസാദ് മുഖ്യാതിഥിയായി. സ്കൂള്‍ അഡ്മിനിട്രേറ്റര്‍ ഡോ: വി. ആര് സ്വരൂപ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഗീതാ ലക്ഷ്മി സത്യനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജിങ്ങ് കമ്മറ്റി അംഗമായ യു. ശോഭന ദീപം തെളിയിച്ചു. പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, വൈസ് പ്രസിഡന്റ് അനു. സി, ഷിധ സംഷുദ്ദീന്‍, അശ്വിന് അജയകുമാര്‍, ജാന്‍വി അനൂപ്, അജയ് ബിജുഎന്നിവര്‍ സംസാരിച്ചു. സ്കൂള്‍ സെക്രട്ടറി വി.ആര് പ്രതാപ്, മാനേജ്മെന്റ് പ്രതിനിധികളായ അഞ്ജലി പ്രതാപ്, രമ്യ സ്വരൂപ്, ചിത്രവിനീത് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ആയിരത്തോളം കുട്ടികളുടെ
സര്‍ഗ വാസനകള്‍ ചാലിച്ച പ്രൗഢഗംഭീരമായ കലാവിരുന്നായി വാര്‍ഷികാഘോഷം മാറി.

