വടകര: കടത്തനാട് റെസിഡന്‍സ് അസോസിയേഷന് ദശ വാര്‍ഷികാഘോഷം തുടങ്ങി. ആഘോഷത്തിന്റെ ഭാഗമായ കായിക
മത്സരങ്ങള്‍ പുത്തൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ പുറന്തോടത്ത് ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് വി ടി സദാനന്ദന് അധ്യക്ഷത വഹിച്ചു. മധു കടത്തനാട്, അനില്‍കുമാര്‍.എന്‍, അജിത് പിലാവുള്ളതില്‍, അജിത് കുമാര്‍ പി കെ, അനില്‍ എടയത്, മഹിതന്‍ പി കെ, പ്രദീപന് കെ എന്നിവര്‍ സംസാരിച്ചു. ജനുവരി 12 നു കലാസാഹിത്യ മത്സരങ്ങള്‍ നടക്കും. ജനുവരി 26 നു രാവിലെ ഡയറ്റ് ഹാളില്‍ നടക്കുന്ന സാംസ്കാരിക സദസില്‍ പ്രസിദ്ധ വാഗ്മി വി കെ സുരേഷ്ബാബു മുഖ്യാതിഥിയാകും. അന്ന് വൈകീട്ട് അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തരൂപങ്ങള്‍, നാടകം, ഓട്ടന്തുള്ളല്, കോമഡി സ്കിറ്റ് എന്നിവ പുത്തൂര്‍ ഹയര്‍ സ്കൂള്‍ സ്റ്റേജില്‍ അരങ്ങേറും.
