ചെമ്മരത്തൂര്‍: സര്‍വീസില്‍ നിന്നു വിരമിച്ചവരെ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഒഴിവുകളില്‍ നിയമനം നല്കി
അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന രീതി സര്‍ക്കാര്‍ നിര്‍ത്തണമെന്ന് ആര്‍വൈജെഡി കുറ്റ്യാടി നിയോജകമണ്ഡലം യൂത്ത് മീറ്റ് ആവശ്യപ്പെട്ടു. ‘സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാല്‍വെപ്പ് ‘ എന്ന സന്ദേശവുമായി ചെമ്മരത്തൂരില്‍ നടത്തിയ യൂത്ത് മീറ്റ് ആര്‍വൈജെഡി സംസ്ഥാന സെക്രട്ടറി കെ.പി.രജില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി. കിരണ്‍ജിത്ത്, എസ്വിജെ ജില്ല പ്രസിഡന്റ് വിസ്മയ മുരളീധരന്, ആര്‍ജെഡി ജില്ല കമ്മിറ്റി അംഗങ്ങളായ ആയാടത്തില്‍ രവീന്ദ്രന്, വിനോദ് ചെറിയത്ത്, ടി.എന്‍.മനോജ്, സച്ചിന്
വില്ല്യാപ്പള്ളി, ജിതിന് എന്നിവര്‍ സംസാരിച്ചു.

