തോടന്നൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റു ജീര്‍ണതകള്‍ക്കുമെതിരെ
നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ അണി നിരക്കണമെന്നും അതിനുള്ള വേദികയാവണം എന്‍എസ്എസ് ക്യാമ്പുകളെന്നും തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അഭിപ്രായപ്പെട്ടു.
തോടന്നൂര്‍ എംഎല്‍പി സ്കൂളില്‍ നടക്കുന്ന വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ക്യാമ്പിന് തുടക്കം കുറിച്ച് കൊണ്ട് എംയുഎം സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ.അബ്ദുല്‍ വഹാബ് പതാക ഉയര്‍ത്തി.
ജലജീവിതം, സൗഖ്യം സദാ, ഭൂമിജം, ഡിജിറ്റല്‍ ലിറ്ററസി തുടങ്ങിയ പ്രൊജക്ടുകളും വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക സ്കില്‍ സെഷനുകള്‍ സപ്തദിനക്യാമ്പില്‍ നടക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷംസീര്‍ ക്യാമ്പ് വിശദീകണം
നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീബ, അബ്ദുറഹിമാന് കെ കെ, യൂനുസ് കെ ടി, മൊയ്തു കീരങ്ങോട്ട്, രമേശ് കുമാര്‍, ടി എന്‍ വിജയന്, എം ടി രാജന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വളണ്ടിയര്‍ ലീഡര്‍ തന്‍വീര്‍ സിയാസ് നന്ദി പറഞ്ഞു.