കൊച്ചി: ജനങ്ങളുടെ ക്ഷേമത്തില്‍ തല്പരരായ നേതാക്കള്‍ വളര്‍ത്തിയെടുത്ത സഹകരണ സൊസൈറ്റികളില്‍ ചിലത്
പ്രതിബദ്ധതയില്ലാത്ത നേതാക്കളുടെ കൈകളിലാവുകയും വേണ്ടപ്പെട്ടവര്‍ക്ക് വായ്പ ഉള്‍പ്പെടെ അനധികൃതമായി അനുവദിക്കുകയും ചെയ്യുന്നത് പ്രസ്ഥാനത്തിന് ദോഷം ചെയ്യുന്നു. രണ്ടരലക്ഷം കോടിയോളം വരുന്ന സഹകരണ നിക്ഷേപത്തില്‍ 1.80ലക്ഷം കോടിയും വായ്പയായി വിതരണം ചെയ്യുകയാണ്. വായ്പകളില്‍ ക്രമക്കേടുണ്ടെങ്കില്‍ നിക്ഷേപ-വായ്പാ സംവിധാനമാകെ താളംതെറ്റും. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതുപോലെ ക്രമക്കേടുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ 121 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയതെങ്കില്‍, 2024ല്‍ അത് 272 സഹ.സംഘങ്ങളിലേക്ക് വ്യാപിച്ചു. ഇവ മൊത്തം സഹകരണ സ്ഥാപനങ്ങളുടെ രണ്ടുശതമാനമാണെങ്കിലും ക്രമേക്കടിന്റെ ആഘാതം മറ്റു സ്ഥാപനങ്ങളും അനുഭവിക്കേണ്ടിവരുന്നു. നിക്ഷേപിച്ച
പണം തിരിച്ചു കിട്ടാതെ കഴിഞ്ഞ ദിവസം ഇടുക്കി കട്ടപ്പനയിലെ വ്യാപാരിയായ സാബു ജീവനൊടുക്കേണ്ടിവന്നത് ഇതിന് ആക്കം കൂട്ടുകയാണ്. പാര്‍ട്ടി നേതാവ് ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയതാണ് കട്ടപ്പനയിലെ സാബുവിനെ സമ്മര്ദ്ദത്തിലാഴ്ത്തിയതെന്ന വിവരവും പുറത്തുവന്നു. സഹകരണ സ്ഥാപനത്തിന്റെ നട്ടെല്ലായ നിക്ഷേപകനെ ശത്രുവായി കാണുന്ന സ്ഥിതിയിലേക്ക് നേതാവും കൂട്ടരും മാറി. തന്റെ വിയര്പിന്റെ ഫലമായി കിട്ടിയ തുക തിരികെ ചോദിച്ചാല്‍ അടി കിട്ടുമെന്നാണ് ഭീഷണി. ഭാര്യയുടെ അസുഖത്തിന് അത്യാവശ്യം വേണ്ട പണം (അതും താന്‍ നിക്ഷേപിച്ചത്) തിരികെ കിട്ടാന്‍ കഴിയാത്ത മട്ടില്‍ സഹകരണ സൊസൈറ്റികളുടെ അവസ്ഥ ഭീകരമായിരിക്കുന്നു. വായ്പ തേടി എത്തിയതല്ല സാബു എന്ന കാര്യം
ഇവിടെ ഇവര്‍ മറന്നുപോകുന്നു.
സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം സഹകരണ രജിസ്ട്രാറും ഈ വര്‍ഷം കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നല്കിയ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ അവഗണിച്ചെന്ന് നിക്ഷേപകര്‍ പറയുന്നു.
ക്രമക്കേടും ആത്മഹത്യയും ആവര്‍ത്തിക്കുമ്പോഴും പതിവ് അന്വേഷണ ഉത്തരവുകള്‍ക്കപ്പുറം ഗൗരവമായ നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. സഹകരണനിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്ന മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായില്ല. നിക്ഷേപഗ്യാരന്റി സംവിധാനം എല്ലാ സംഘങ്ങളെയും ഉള്‍ക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്.