വടകര: വില്യാപ്പള്ളി മൈക്കുളങ്ങരത്താഴ ചെറുവന്തല ശ്രീ കുട്ടിച്ചാത്തന് ക്ഷേത്രം തിറമഹോത്സവം ജനുവരി 2, 3, 4 തീയതികളില്‍
വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു രണ്ടിന് വൈകുന്നേരം 4.30ന് കലവറ നിറക്കല്‍. തുടര്‍ന്ന് ദീപാരാധനക്കുശേഷം കൊടി ഉയര്‍ത്തല്‍. രാത്രി എട്ടിന് നട്ടത്തിറ വെള്ളാട്ടം, നേര്‍ച്ച വെള്ളാട്ടം. മൂന്നാം തീയതി വൈകുന്നേരം ഇളനീര് വരവ്, കൊല്ലന് വരവ്, ദീപാരാധന, തണ്ടാന്‍ വരവ്, കുട്ടിച്ചാത്തന് വെള്ളാട്ടം, പൂക്കലശം വരവുകള്‍, ഗുളികന് വെള്ളാട്ടം, ഘണ്ഡാകകര്ണന് വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും. നാലാം തിയതി പുലര്‍ച്ചെ കുട്ടിച്ചാത്തന് തിറ, ഗുളികന് തിറ, ഘണ്ഡാകര്‍ണന്‍ തിറ, ഭഗവതി തിറ, അരിചാര്‍ത്തല്‍, ഗുരുതി എന്നിവ ഉണ്ടായിരിക്കും. അന്ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം. ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഒരു മണി വരെ നേത്ര ചികിത്സ & മെഡിക്കല്‍ ക്യാമ്പ് നടക്കും. പേര് രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക: 9447446649, 9846351186.
