മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവള്ളൂര്‍ സ്വദേശി ബഹ്റൈനില്‍ മരണപ്പെട്ടു. തിരുവള്ളുര്‍ നാറാണത്ത് അബ്ദുള്‍ നാസറാണ്
(47) മരിച്ചത്. 20 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്നു. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കെഎംസിസി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: ആല്‍ഫിയ, ഫറാസ്.
