വടകര: ജ്വലിക്കുന്ന ഗാന്ധി സ്മരണകളുമായി വേറിട്ട ഒരു കല്യാണം. കോണ്‍ഗ്രസ് ചോറോട് മണ്ഡലം സെക്രട്ടറി മുസ്തഫ
പുതുക്കുടിയിലിന്റെ മകന് മുഹമ്മദ് മുഷ്താഖിന്റെ വിവാഹ വേദിയാണ് ഗാന്ധിസ്മരണയില്‍ മുങ്ങിയത്.
ഗാന്ധിജിയുടെ ആത്മ കഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ ഉള്‍പ്പെടെയുള്ള ഗാന്ധി കൃതികളും ഗാന്ധിജിയെ കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളും ഒപ്പം ഗാന്ധിജിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളുടെയും സമരങ്ങളുടെയും വിപുലമായ ഫോട്ടോകളുടെ പ്രദര്‍ശനവും വിവഹ വേദിയില്‍ ഒരുക്കി. ഇതോടൊപ്പം ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്ശനവുമായതോടെ വിവാഹ പന്തല്‍ പൂര്‍ണമായും ഗാന്ധിസ്മരണയില്‍ നിറഞ്ഞു. ഇത് നാടിന് വേറിട്ട അനുഭവമായി.
കോഴിക്കോട് ഗാന്ധി ഗ്രാമത്തിന്റെ സഹായത്തോട് കൂടിയാണ് വിവാഹപന്തലില്‍ മുസ്തഫ പുതുക്കുടിയില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചത്. പലപ്പോഴും കല്യാണ ചടങ്ങുകള്‍ ആര്ഭാടത്തില് മുങ്ങുമ്പോള്‍ മുസ്തഫയുടെ ഈ വ്യത്യസ്തമായ കാഴ്ചപ്പാട്
നാട്ടുകാരുടെ അഭിനന്ദനം പിടിച്ചുപറ്റി. റൗലറ്റ് ആക്ടും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും ഡോക്യുമെന്ററി പ്രദര്‍ശനത്തിലൂടെ വിവാഹത്തിനെത്തിയ ഏവരേയും ആകര്‍ഷിച്ചു.