കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ പോക്‌സോ ആക്ട്, മെഡിക്കോ-ലീഗല്‍ പ്രോട്ടോക്കോള്‍
എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി കേരള ഹൈക്കോടതി ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഉദ്ഘാടനം ചെയ്തു. പോക്സോ കേസുകളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചു വരുന്നതിന്റെ സാമൂഹിക കാരണങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ ബാലാവകാശ കമ്മിഷന്‍ പോലെയുള്ള സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് ജസ്റ്റിസ് പറഞ്ഞു.
സദാചാര മൂല്യങ്ങളിലും സംസ്‌കാരത്തിലും കുടുംബഘടനയിലും വന്ന മാറ്റങ്ങളും ടെക്നോളജിയെ അമിതമായി ആശ്രയിക്കുന്നതുമെല്ലാം ഇതിന് കാരണമാകാം. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചു വരുന്നതിനൊപ്പം കുട്ടികള്‍ കുറ്റവാളികളാകുന്ന കേസുകളും വര്‍ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഗൗരവമായി പഠിക്കേണ്ട വിഷയമാണെന്നും
അദ്ദേഹം പറഞ്ഞു. പോക്സോ കേസുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനും പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിലും ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, മെന്റല്‍ ഹെല്‍ത്ത് എക്സ്പേര്‍ട്ടുകള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ വലിയ പങ്കുവഹിക്കുന്നതായും ജസ്റ്റിസ് പറഞ്ഞു.
ഹോട്ടല്‍ മലബാര്‍ പാലസില്‍ ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി നടത്തിയ പരിപാടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ കെവി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ എന്‍ സുനന്ദ, ബി മോഹന്‍ കുമാര്‍, എഫ് വില്‍സണ്‍, കെ കെ ഷാജു, ടിസി ജലജ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.