വടകര: നഗരസഭയിലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ റിപ്പയര്‍ ചെയ്യണമെന്നും വി.എം പെര്‍മിറ്റില്ലാതെ സര്‍വ്വീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഓട്ടോ കൂട്ടായ്മ ചാരിറ്റി വടകരയുടെ സെക്രട്ടറി രമേഷ് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.പി ബിന്ദുവിന് നിവേദനം നല്കി. വൈസ് പ്രസിഡന്റ് മനോജ് മേപ്പയില്‍, ട്രഷറര്‍ രാജേഷ് അരൂര്‍ എന്നിവര്‍ സംബന്ധിച്ചു.