വടകര: അഴിത്തല സ്വദേശി പടയന്റവിടെ അബൂബക്കര്കടലില് വീണ് മരണപ്പെട്ട വിഷയത്തില്‍ വടകര കോസ്റ്റല്‍
പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്നാരോപിച്ച് എസ്ഡിപിഐ നേതൃത്വത്തില്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അപകടം നടന്ന ഉടനെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വിവരം പറഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടിന് ഡ്രൈവര്‍ ഇല്ലെന്നായിരുന്നു മറുപടി. മത്സ്യത്തൊഴിലാളികള്‍ തന്നെ ഫൈബറില്‍ കയറ്റി മൃതദേഹം കരയിലെത്തിക്കുകയായിരുന്നുവെന്ന് എസ്ഡിപിഐ അറിയിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ ഇടപെടാന്‍ പാകത്തില്‍ വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സജ്ജമാക്കേണ്ടതുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല പറഞ്ഞു. ജീവനക്കാരുടെയും രക്ഷാ
സാമഗ്രികളുടെയും കുറവ് പരിഹരിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ വടകര മുനിസിപ്പല്‍ പ്രസിഡന്റ് സമദ്മാക്കൂല് അധ്യക്ഷത വഹിച്ചു. വടകര നിയോജകമണ്ഡലം കമ്മിറ്റി അംഗം ഷാജഹാന് കെ വി പി, മുനിസിപ്പല്‍ സെക്രട്ടറി നിസാം പുത്തൂര്‍, അഴിത്തല ബ്രാഞ്ച് സെക്രട്ടറി റംഷീദ് എന്നിവര്‍ സംസാരിച്ചു. അഷ്കര്‍ എം വി, ഷാജഹാന് പി വി, മഷൂദ് കെ പി, അന്‍സാര്‍ അഴിത്തല, ഷംസീര്‍ അഴിത്തല, ഇസ്മായില്‍ ഇ വി, ഷക്കീര്‍ പി എസ് എന്നിവര്‍ നേതൃത്വം നല്കി.