വടകര: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന്റെ അടിയന്തര പുനരുദ്ധാരണത്തിന് 48 ലക്ഷം രൂപ അനുവദിച്ചതായി
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു. പ്രവൃത്തി ടെണ്ടര്‍ ചെയ്ത് പദ്ധതിയുടെ എസ്പിവി ആയ കെആര്‍എഫ്ബിയുടെ നേതൃത്വത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കും. റോഡില്‍ പലയിടത്തും കുഴി രൂപപ്പെട്ട് ഗതാഗത്തിന് നേരിടുന്ന പ്രയാസം നേരില്‍ ബോധ്യപ്പെട്ടതിന്റെയും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അറിയിച്ചതിന്റെയും അടിസ്ഥാനത്തില്‍ അടിയന്തര പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അഭ്യര്‍ഥിച്ചിരുന്നു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് 48 ലക്ഷം രൂപ അനുവദിച്ചത്. 2.69 കോടി രൂപയുടെ റോഡ് റീടാറിംഗ് പ്രവൃത്തി
2022ല്‍ പൂര്‍ത്തിയാക്കിയിരുന്നു.
കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത മാര്‍ച്ചോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഭൂമി ഏറ്റെടുക്കലിനായി പത്തുകോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പുതുക്കിയ ഡിപിആറും അംഗീകാരത്തിന് തയ്യാറായിട്ടുണ്ട്.