കുറ്റ്യാടി: കൃത്യമായ സാമൂഹിക ഇടപെടലുകളിലൂടെയും നിരന്തരമായ സേവന പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ട് പോകാന്‍
സാംസ്കാരിക സംഘടനകള്‍ക്ക് കഴിയണമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു. കേരളം സാംസ്കാരിക സംഘടനകളുടെ തുരുത്താണെങ്കിലും സമൂഹത്തില്‍ എല്ലാവരും പങ്കെടുക്കുന്ന പൊതു ഇടങ്ങള്‍ കുറഞ്ഞു വരികയാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാ ശ്രീ സാഹിത്യ പുരസ്കാരം നേടിയ അധ്യാപകന് പി.രാധാകൃഷ്ണന് വേളം പൗരാവലി നല്കിയ സ്നേഹാദരം’ അക്ഷരചിന്തകളുടെ പൂമരം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്മാന് കെ.കെ.മനോജന് അധ്യക്ഷത വഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉപഹാരം നല്കി. ഗാനരചയിതാവ് രമേശ് കാവില്‍ സാംസ്കാരിക പ്രഭാഷണവും എഴുത്തുകാരന് നാസര്‍ കക്കട്ടില്‍ പുസ്തക പരിചയവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു, ജില്ല പഞ്ചായത്ത് അംഗം സി.എം.യശോദ, വാര്‍ഡ് മെമ്പര്‍ അനിഷ പ്രദീപ്, സി.രാജീവന്, തയ്യില്‍ വാസു, എന്‍.കെ.കാളിയത്ത്, പി.പി.ദിനേശന്, പി.വത്സന്, മാണിക്കോത്ത് ബഷീര്‍, കെ.കെ.അബ്ദുല്ല,
കെ.പി.പവിത്രന്, കെ.എം.രാജന്, എം.നാജീ താര തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കവിയരങ്ങ് നടത്തി.