ആയഞ്ചേരി: ഡോ.ബി.ആര്.അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐ
രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ആയഞ്ചേരിയില്‍ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ ടി കെ രാജന് ഉദ്ഘാടനം ചെയ്തു. ജില്ല കൗണ്‍സില്‍ മെമ്പര്‍ സി.കെ.ബിജിത്ത് ലാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്, അഡ്വ. കെ.പി.ബിനൂപ്, പി.കെ.ചന്ദ്രന്, എം.ടി.രാജന്, നിംഷ സുനീഷ്, സി.വി.കുഞ്ഞിരാമന്, കെ.കെ.രാജന്, സി.രാജീവന്, പി.പി.രാജന്, കേളോത്ത് സുനില്‍ എന്നിവര്‍ സംസാരിച്ചു.
