അരൂര്‍: നടക്ക് മീത്തലിലെ നവധാര കലാകായിക വേദി ഗ്രന്ഥാലയത്തിന്റെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ (ഞായര്‍) അരൂരില്‍ കൂട്ട ഓട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് നാലിന് തീക്കുനിയില്‍ നിന്ന് അരൂര്‍ നടക്ക് മീത്തലിലേക്കാണ് കൂട്ട ഓട്ടം.