വട്ടോളി: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ നിന്ന് മാത്രം ശേഖരിച്ച ജല ജീവന് ഗുണഭോക്തൃ വിഹിതവുമായി
ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ കര്‍മ സമിതി രൂപവത്കരിച്ച് രംഗത്തിറങ്ങി.
നിലവില്‍ 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നാലു വാര്‍ഡുകളില്‍ നിന്നു മാത്രം ഗുണഭോക്തൃ വിഹിതം വാങ്ങിയതാണ് വിവാദമായത്. ഈ തുക വാട്ടര്‍ അതോറിറ്റിക്ക് കൈമാറാതെ തനത് ഫണ്ടില്‍ നിക്ഷേപിച്ച് എന്നാണ് പഞ്ചായത്ത് പറയുന്നത്. വിഹിതം വാങ്ങി വാട്ടര്‍ അതോറിറ്റിക്ക് കൈമാറേണ്ടതാണെങ്കില് കുടി വെള്ളം ലഭ്യമായ എല്ലാവരോട് വാങ്ങേണ്ടതല്ലേ എന്നാണ് കര്‍മസമിതി ചോദിക്കുന്നത്. ഇല്ലെങ്കില്‍ തിരിച്ച് തരാനുള്ള തീരുമാനം ഉണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം ജനകീയ സമരങ്ങള്‍ക്ക് രൂപം നല്കാന് യോഗം തീരുമാനിച്ചു.
എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. എന്‍.കെ.പൊക്കന്‍, പ്രഭാകരന്, ടി.രാഘവന്, വി.എം.കുഞ്ഞിക്കണ്ണന്, പി.പി.അശോകന്, വി.കെ.മമ്മു, ടി.ദിവാകരന്, എടത്തില്‍ ദാമോദരന്‍, കോമളവല്ലി, കെ.പി.അമ്മത്, ടി.അബ്ദുള്‍ മജീദ്, കെ.പി.നാസര്‍, ജി.പി ഉസ്മാന്, രമ്യ
ജൂബേഷ്, പി.പി.മോഹനന്, മജീദ് പുന്നോളക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു. 16 അംഗ കര്‍മസമിതിക്ക് യോഗം രൂപം നല്കി.