വടകര: കെഎന്‍എം കോഴിക്കോട് നോര്‍ത്ത് ജില്ലാ മദ്രസാ സര്‍ഗമേള 23ന് തിങ്കളാഴ്ച തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍
സെക്കന്ററി സ്കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് കലാകാരന് സിദ്ദീഖ് വടകര ഉദ്ഘാടനം ചെയ്യും. ഒമ്പത് മണ്ഡലങ്ങളില്‍ നിന്ന് 54 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറിയിലായി 750 ല്‍ പരം കുട്ടികള്‍ പങ്കെടുക്കും. സമാപന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍, കെഎന്‍എം ജില്ലാ പ്രസിഡന്റ് സി.കെ.പോക്കര്, സെക്രട്ടറി എന്‍.കെ.എം.സകരിയ്യ, വാര്‍ഡ് മെമ്പര്‍ ഷഹനാസ് കെ.വി തുടങ്ങിയവര്‍ പങ്കെടുക്കും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്മാന് ടി.പി.മൊയ്തു വടകര, ജനറല്‍ കണ്‍വീനര്‍ എന്‍.കുഞ്ഞബ്ദുല്ല, പ്രോഗ്രാം ചെയര്മാന് ഫൈസല്‍.പി.കെ, കണ്‍വീനര്‍ റഷീദ് വാളൂര്‍, മീഡിയ കണ്‍വീനര്‍ ഇസ്മായില്‍ മാടാശ്ശേരി എന്നിവര്‍ അറിയിച്ചു.
