വടകര: മാനവികത മുറുകെ പിടിക്കുന്ന സാംസ്കാരിക യത്നങ്ങള്‍ കാലഘട്ടത്തിന്റ അനിവാര്യതയാണന്നു വടകര
സാഹിത്യവേദി വാര്‍ഷിക പൊതുയോഗം അഭിപ്രായപ്പെട്ടു. അതിനിണങ്ങുന്ന സാഹിത്യ സംവാദങ്ങള്‍ക്ക് വരുംനാളുകളില്‍ വേദി ഒരുക്കാന്‍ യോഗം തീരുമാനിച്ചു. യുവത്വത്തിന്റെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കും സാഹിത്യവേദി രൂപം നല്‍കും. ചടങ്ങില്‍ സാഹിത്യ വേദി പ്രസിഡന്റ് ഡോക്ടര്‍ എ.കെ.രാജന് അധ്യക്ഷത വഹിച്ചു. സാഹിത്യവേദി അംഗത്വ വിതരണം എ.കെ.രാജന് നിര്‍വഹിച്ചു. അഡ്വ. കെ.ടി.ഷാക്കിറ അംഗത്വം ഏറ്റുവാങ്ങി. പി.പി.ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്, വീരാന്‍ കുട്ടി, ടി.കെ.വിജയരാഘവന്, തയ്യുള്ളതില്‍ രാജന്, പി.പി. രാജന്, അഡ്വ.കെ.ടി.ഷാക്കിറ, എം.നമീമ മജീദ്, ഡോ. കെ.സി.വിജയ രാഘവന്, രാജഗോപാലന്‍ കാരപ്പറ്റ, ടി.ജി.മയ്യന്നൂര്‍, സി.സി.രാജന്, വിജയന് മടപ്പള്ളി, റസാഖ് കല്ലേരി, ബാബു കണ്ണോത്ത് എന്നിവര്‍ പ്രസംഗിച്ചു.

വടകര സാഹിത്യ വേദിക്ക് പുതിയ സാരഥികള്‍
രക്ഷാധികാരികള്‍-ഡോ. എ. കെ. രാജന്, പി. പി. ദാമോദരന്‍, പ്രസിഡന്റ്-വീരാന്‍ കുട്ടി, വൈസ് പ്രസിഡന്റ്-ടി. കെ. വിജയ രാഘവന്, ജനറല്‍ സെക്രട്ടറി -പുറന്തോടത്ത് ഗംഗാധരന്, സെക്രട്ടറി-പി.പി.രാജന്, ഖജാന്‍ജി-തയ്യുള്ളതില്‍ രാജന്.