വടകര: അഴിത്തലയില്‍ ഇന്ന് രാവിലെ മത്സ്യതൊഴിലാളിയുടെ മരണത്തിനിടയാക്കിയ തോണി അപകടം ഉണ്ടായപ്പോള്‍ കോസ്റ്റല്‍
പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. ഏകദേശം ആറ് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ശക്തമായ കാറ്റില്‍ തോണി മറിഞ്ഞ് അപകടം ഉണ്ടായപ്പോള്‍ ഇക്കാര്യം തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന കോസ്റ്റല്‍ പോലീസില്‍ അറിയിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ലെന്നാണ് ആക്ഷേപം. രക്ഷാ പ്രവര്‍ത്തനത്തിന് പോകേണ്ട ബോട്ടില്‍ ഡ്രൈവര്‍ ഇല്ലെന്ന് പറഞ്ഞ് കോസ്റ്റല്‍ പോലീസ് കൈമലര്‍ത്തുകയാണ് ചെയ്തതെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ഈ അവസരത്തില്‍ നാട്ടുകാരായ മത്സ്യതൊഴിലാളികള്‍ തന്നെയാണ് ആവശ്യമായ നടപടി കൈക്കൊണ്ടത്.
കോസ്റ്റല്‍ പോലീസിന്റേത് നിരുത്തരവാദ നിലപാടാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. സദാ സമയവും സജ്ജമാക്കി നിര്‍ത്തേണ്ട രക്ഷാ ബോട്ടിന് ഡ്രൈവര്‍ ഇല്ല എന്ന് പറഞ്ഞ അധികാരികള്‍ക്ക് എതിരെ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും പരാതി നല്‍കുമെന്ന് മത്സ്യ തൊഴിലാളി വികസന ക്ഷേമ സംഘം പ്രസിഡന്റുമാരായ വി.പി.അബ്ദുള്‍ ശുക്കൂറും എന്‍.പി.ഹംസയും അറിയിച്ചു.
അതേസമയം ബോട്ടിന് ഡ്രൈവര്‍ ഇല്ലെന്ന് ആരോട് പറഞ്ഞിട്ടില്ലെന്ന് കോസ്റ്റല്‍ പോലീസ് വ്യക്തമാക്കി. പോലീസ് രംഗത്തിറങ്ങുമ്പോഴേക്കും മത്സ്യതൊഴിലാളികള്‍ തന്നെ വേണ്ടത് ചെയ്തെന്ന് അറിയിച്ചതായും പോലീസ് വ്യക്തമാക്കുന്നു.