തോടന്നൂര്‍: ഭരണഘടന ശില്പി ഡോ.ബി.ആര് അംബേദ്കറേയും രാജ്യത്തേയും അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
രാജിവെക്കണമെന്നാശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോടന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ പിന്നീട് അമിത് ഷായുടെ കോലം കത്തിച്ചു. പ്രതിഷേധ കൂട്ടായ്മയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് സി.പി.ബിജുപ്രസാദ്, ചന്ദ്രന് മൂഴിക്കല്‍, രമേഷ് നൊച്ചാട്ട്, സി.വി.ഹമീദ്, വി.കെ.ഇസ്ഹാഖ്, മൊയ്തു പാലോറ, മനോജ് തുരുത്തി, വി.കെ.എം രവീന്ദ്രന്, ബാലന് മുല്ലേരി, സുധീഷ് കോമത്ത്, രുധീഷ് എം ടി എന്നിവര്‍ സംസാരിച്ചു.
