വടകര: ഡോ. ബി.ആര്‍.അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡ് എ.കെ രഞ്ജിത്ത് ഏറ്റുവാങ്ങി. കലാ സാഹിത്യ വിദ്യാഭ്യാസ
രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ന്യൂഡല്‍ഹി ജറോഡ വില്ലേജിലെ അംബേദ്കര്‍ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ ദേശീയ ചെയര്‍മാന്‍ ഡോ. എസ്.പി സുമനാക്ഷറാണ് അവാര്‍ഡ് സമ്മാനിച്ചത്
എസ്‌കലേറ്റര്‍, സമവാക്യങ്ങള്‍ എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ എ.കെ.രഞ്ജിത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലമര്‍മ്മരം, ശോശന്നപ്പൂക്കള്‍, കലോത്സവ ഗാനങ്ങള്‍ തുടങ്ങിയ നിരവധി സംഗീത ആല്‍ബങ്ങളില്‍ ഗാനരചനം നിര്‍വ്വഹിച്ചിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയത്തിനായ് ലളിതഗാന രചന നിര്‍വ്വഹിക്കുന്നു. റിലീസാകാനിരിക്കുന്ന ചൂട്ട് എന്ന സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിച്ചതും ഇദ്ദേഹമാണ്. കര്‍ണാടക സംഗീതം വായ്പ്പാട്ടില്‍ എംജിടിഇ ഹയര്‍ ഗ്രേഡ് നേടിയിട്ടുളള രഞ്ജിത്തിന് സര്‍ഗ ശ്രേഷഠ പുരസ്‌കാരം, ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദൃശ്യ പൗര്‍ണമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്ത് പുറമേരി മുതുവടത്തൂര്‍ സ്വദേശിയാണ്.