വടകര: അഴിത്തലയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയവരുടെ തോണി ശക്തമായ കാറ്റില്‍ മറിഞ്ഞ് തൊഴിലാളി മരിച്ചു.
അഴിത്തല കുയ്യണ്ടത്തില്‍ അബൂബക്കറാണ് (68) മരണപ്പെട്ടത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പുറപ്പെട്ടതിനു പിന്നാലെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ചാത്തോത്ത് ഇബ്രാഹിം രക്ഷപ്പെട്ടു. മറ്റു തോണിക്കാര്‍ അബൂബക്കറിനെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കോസ്റ്റല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. ഭാര്യ: സുബൈദ. മക്കള്‍: അന്‍സാര്‍, ഷഹല. മരുമകള്‍: ദില്‍ന. പിതാവ്: പരേതനായ അസ്സന്‍കുട്ടി. മാതാവ്: മൈമു.