കോഴിക്കോട്: വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2025-ന്റെ ഭാഗമായി വോട്ടര്‍പട്ടിക നിരീക്ഷകന് എസ് ഹരികിഷോര്‍ രണ്ടാം ഘട്ട സന്ദര്‍ശനം നടത്തി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിങ്ങിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി മോഹന്‍, ജില്ലയിലെ ഇലക്ടറല്റോള് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇലക്ടറല്റോള് ഓഫീസര്‍മാര്‍ വിവിധ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായുള്ള
പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടര്‍ ഇആര്‍ഒ മാര്‍ക്ക് നിര്‍ദേശം നല്കി.