വടകര: അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനും അതിര്‍ത്തി നിര്‍ണയത്തിനുമെതിരെ വടകരയില്‍ യുഡിഎഫ്-ആര്‍എംപിഐ
സമരം. മാനദണ്ഡങ്ങള്‍ക്കും മുനിസിപ്പല്‍ ആക്ടിനും വിരുദ്ധമായി വിഭജനം നടത്തിയതില്‍ പ്രതിഷേധിച്ച് വടകര നഗരസഭ ഓഫീസ് ഉപരോധിച്ചു. സതീശന് കുരിയാടി, എംപി അബ്ദുല്‍കരീം, പിഎസ് രഞ്ജിത്ത് കുമാര്‍, എം.ഫൈസല്‍, പുറന്തോടത്ത് സുകുമാരന്‍, ഇകെ പ്രദീപന്, കെ ശരണ്യ, സോഷിമ, നഗരസഭ കൗണ്‍സിലര്‍മാരായ വികെ അസീസ്, പി വി ഹാഷിം, പികെസി അഫ്സല്, എ േ്രപ്രമകുമാരി, പി റൈഹാനത്ത്, പി രജനി, അജിത ചീരാംവീട്ടില്‍, കെപി ഷാഹിമ, കെ കെ ഫാസിദ, ടി റജീന, പിടി സത്യഭാമ, പി ഫൌസിയ, സി കെ ശ്രീജിന എന്നിവര്‍ സംബന്ധിച്ചു.
